Monday, July 26, 2010

വി.എസിന്റെ അമ്പ്‌ പോപ്പുലര്‍ ഫ്രണ്ടിന്‌, കൊണ്ടത്‌ ലീഗിന്‌

പാവം ലീഗിന്‌ വി.എസ്‌ അച്യുതാനന്ദന്‌ അമ്പെയ്യാന്‍ നന്നായി അറിയാം. അത്‌ പണ്ടേ കേരളീയര്‍ പറയുന്നതാണ്‌. ന്നാലും ഈ അമ്പ്‌ കുറച്ച്‌ കടുത്തതായി പോയി. ചോര വന്നൂന്ന്‌ മാത്രമല്ല, ചോരയുടെ നിറവും കൂടി പുറത്തുകാണിച്ചല്ലോപ്പാ.ന്നാലും വി എസേ ദെന്ത്‌ പണിയാ മാഷേ കാണിച്ചെ. ഒരു ഉളുപ്പുമില്ലാതെ ആ ഡല്‍ഹീല്‌ പോയിറ്റ്‌ ന്തൊക്ക്യാ തട്ടിവിട്ടെ. ങ്ങള്‌ കേട്ടോളീ...

മൂപ്പര്‍ക്ക്‌ പണ്ടേ ദാണ്‌ പരിപാടി. ഇവിടെ മിണ്ടാണ്ട്‌ മൂന്നാറിലെ പൂച്ചേനെ പോലെ ഇരിക്കും. അങ്ങ്‌ ഡല്‍ഹീല്‌ പത്രസമ്മേളനം വിളിച്ച്‌ മാവോസേതുങ്ങിന്റെ പൂച്ചയാകും. ഇത്‌ പണ്ടേ ള്ളതാപ്പാ. ഇപ്പോ ദേ ആ പോപ്പുലര്‍ ഫ്രണ്ട്‌കാര്‍ക്കെതിരെയും തിരിഞ്ഞിരിക്കുന്നു. ദോണ്ടാണ്‌ പണ്ട്‌ നമ്മള്‌ പറഞ്ഞത്‌ അങ്ങേര്‌ വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമെന്ന്‌. ആ പാവം പോപ്പുലര്‍ ഫ്രണ്ട്‌കാരെ കുറിച്ച്‌ എന്തൊക്കായ പുറത്താക്കിയ പി.ബി മെമ്പര്‍ തട്ടിവിട്ടേ.ന്റീശോയേ.. അവര്‌ ഇസ്ലാം തീവ്രവാദം വളര്‍ത്തുന്നു, മതരാഷ്‌ട്രം സ്ഥാപിക്കലാണ്‌ തീവ്രവാദികളുടെ പണി, അവര്‌ താലിബാനെ പോലെയാണ്‌ 20 കൊല്ലത്തിനെടേല്‌ ഇസ്ലാം കേരളം സ്ഥാപിക്കലാണ്‌ പണി. ഹോ പാവങ്ങള്‌ അവര്‍ വളപ്പ്‌ കിളക്കുന്ന കൈക്കോട്ടെടുത്ത്‌ വീട്ടില്‌ സൂക്ഷിച്ചതിന്‌ അവരെ കൂട്ടമായി അറസ്റ്റ്‌ ചെയ്‌തു. പുറം ചൊറിയുന്ന ടിവാള്‌ പിടിച്ച്‌ ലോക്കപ്പിലിട്ടു. അപ്പോ നമ്മള്‌ മിണ്ടാണ്ടിരുന്നു. പിന്നെ വേണ്ടയ്‌ക്ക എത്തിപറിക്കാന്‍ കഴിയാത്തോണ്ട്‌ വെടിവച്ചിടാന്‍ വേണ്ടി തോക്ക്‌ വാങ്ങി വീട്ടില്‍ സൂക്ഷിച്ചതാണ്‌ ആ തോക്കെടുത്ത്‌ എന്തോ താലിബാനെന്നോ മറ്റോ പറഞ്ഞ്‌ നമ്മള്‌ അറസ്റ്റ്‌ ചെയ്‌തു.തോക്ക്‌ സൂക്ഷിക്കുന്നത്‌ കുറ്റാ, വടിവാളും കത്തീം സൂക്ഷിക്കുന്നത്‌ തെറ്റാ..ന്നാലും വി.എസേ എന്തൊക്ക്യാ പറഞ്ഞേഞങ്ങള്‍ മുസ്ലിം ലീഗും ജമാഅത്തുകാരും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ ഒരു വോട്ട്‌ നിലനിര്‍ത്താനുള്ള തിരക്കിനിടേല്‌ ഓരോന്ന്‌ പറയും ന്ന്‌ വച്ച്‌ ങ്ങക്ക്‌ എന്തും ആവാലോന്നായി അല്ലേ. പോപ്പുലര്‍ ഫ്രണ്ടിനെ ഇങ്ങനെ തൂക്കി വയ്‌ക്കുമ്പോള്‍ ഞമ്മള്‌ ങ്ങടെ കൂടെ കൂടിയത്‌ മറ്റൊന്നും കൊണ്ടല്ല. നമ്മടെ സമൂദായത്തില്‌ ഭൂരിപക്ഷവും ഈ തീവ്രവാദത്തിനെതിരാണേ അവരെ കൂടെ നിര്‍ത്താനാണ്‌. ന്നാ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യുണ്ടല്ലോ. അത്‌ മ്മക്ക്‌ ഒട്ടും പിടിച്ചില്ല. അത്‌ അവരുടെ യഥാര്‍ത്ഥ ലക്ഷ്യല്ലേപ്പാ. അവര്‌ താലിബാനോടൊക്കെ ചേര്‍ന്ന്‌ നിക്കണവരല്ലേപ്പാ.താലിബാന്‍ സാമ്രാജ്യത്വ വിരുദ്ധപോരാട്ടക്കാരാണെന്ന്‌ കഴിഞ്ഞ ദിവസം ജോണ്‍ബ്രിട്ടാസിനോട്‌ നമ്മടെ നേതാവ്‌ പിപ്പീള്‍ ചാനലില്‌ ന്തോ ക്രോസ്‌ ഫയറോ എന്നോ മറ്റോ പേരുള്ള പരിപാടീല്‌ പറഞ്ഞതല്ലേപ്പാ. അതല്ലേ സത്യം. വി.എസേ ഇതൊന്നും പറയാന്‍ പാടില്ലായിരുന്നു. ഇനി എന്ത്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലും മിണ്ടാണ്ടിരിക്കണ്ടേ. അതൊക്കെ കോണ്‍ഗ്രസുകാരെ കണ്ട്‌ പഠിക്കണം. ഇത്രയൊക്കെയായിട്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട്‌ വേണ്ടാന്ന്‌ അവര്‌ പറഞ്ഞിട്ടില്ലല്ലോ.പലയിടത്തും അവര്‍ ഒപ്പം ചേര്‍ന്ന്‌ പഞ്ചായത്ത്‌ പങ്കിടുന്നുണ്ടത്രെ.. പാവം ചെന്നിത്തല, മ്മള്‌ മുഖ്യമന്ത്രിയാവാന്‍ സാധ്യത വന്നപ്പോ ദേ പോപ്പുലര്‍ ഫ്രണ്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ന്ന്‌ പറഞ്ഞ്‌ ഓരോരുത്തര്‌ വരും. കുറച്ച്‌ വോട്ട്‌ കീട്ടണതില്ലാണ്ടാവൂലോന്നുള്ള അങ്കലാപ്പിലാണ്‌. ആ ലീഗിലെ കെ.എം ഷാജിക്കും മുനീറിനുമൊന്നും വേറെ പണീല്ലേന്ന്‌. ന്നാപ്പിന്നെ അവന്മാര്‍ക്ക്‌ ആ വി.എസിന്റൊപ്പം കൂടിക്കൂടെന്ന്‌. എന്തായാലും കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌ തന്നെയാണ്‌ കാര്യം. വി.എസ്‌ അങ്ങനൊക്കെ പറയാന്‍ പാട്‌ണ്ടോ?പോപ്പുലര്‍ ഫ്രണ്ട്‌ കാര്‌ പാവങ്ങളാ. അത്‌ പിന്നെ നേരിട്ട്‌ പറയുന്നത്‌ മോശമല്ലേ. അതുകൊണ്ട്‌ അങ്ങടൊരു പ്രസ്‌താവന കാച്ചി. വി.എസ്‌ ഇസ്ലാമിനെയാണ്‌ അവഹേളിച്ചത്‌ എന്ന്‌. അതെങ്ങനാന്ന്‌ ഒരു പിടീം കിട്ടണില്ല. ആലോചിച്ചിട്ട്‌ വട്ടാവുന്നു. അപ്പോഴാണ്‌ പാവം സാധാരണക്കാര്‍ക്ക്‌ ഒരു മറുചോദ്യം മുറുത്ത്‌ വന്നത്‌.പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞതിന്‌ ങ്ങളെന്തിനാപ്പാ കലി തുള്ളണേ. വി.എസ്‌ പോപ്പുലര്‍ ഫ്രണ്ടിനെ എയ്‌ത അമ്പ്‌ മുസ്ലിം ലീഗിന്‌ കൊള്ളുന്നതെങ്ങനെ. വല്ല ഷോക്കുമാകുമോ? പോപ്പുലര്‍ ഫ്രണ്ടാണോ മുസ്ലിംസമുദായം എന്ന്‌. അങ്ങനെ പറയുമ്പോ ങ്ങള്‌ ലീഗ്‌കുരും തീവ്രവാദികളാണെന്ന്‌ നാളെ നാട്ടുകാരു പറയൂലെ സഖാവേ.. സൂക്ഷിച്ചോ അവസാനം ഇമേജ്‌ മുഴുവനും മുനീറും ഷാജീം കൊണ്ടോവും.

2 comments:

Ayyappa July 27, 2010 at 7:49 AM  

അറിയോ പി.കെ പ്രകാശേട്ടനെ. മാധ്യമത്തിലെ(ജമാത്ത്‌ ). ടിയാനല്ലാരുന്നോ,വഴികാട്ടി. പ്രകാശന്ല്ലേ,വീയെസിനെ മുഖ്യമന്ത്രി ആക്കിയത് ?
പോസ്റ്റൊരോട്ടിച്ചും എ.കെ.ജി സെന്റരിലേക്ക് പ്രകടനം നടത്തിച്ചും മറ്റും. ഇപ്പൊ പിണക്കതിലാ ? ജമാത്ത്‌ അമീര്‍ പറഞ്ഞത് കേട്ടില്ലേ ഞമ്മ
വീയെസ് 'പക്ഷമാന്നു'. സാറും വീയെസ് പക്ഷമാ ?

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP